Uncategorized

ഇന്ത്യയില്‍ ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു

“Manju”

കൊളംബിയയില്‍ നിന്നും ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു. 70 ഓളം ഹിപ്പൊപ്പൊട്ടാമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി കൊളംബിയ കയറ്റി അയ്ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൊളംബിയയില്‍ ഹിപ്പൊപ്പൊട്ടാമസുകള്‍ക്ക് പ്രകൃതായുള്ള വേട്ടക്കാരില്ല. ഇതും വംശവര്‍ധനവിന് കാരണമായി.

1980-കളില്‍ മയക്കുമരുന്ന് മാഫിയതലവന്‍ 19പാബ്ലോ എസ്‌കോബാർ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവുന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാണിവ. 1993-ല്‍ പാബ്ലോയുടെ മരണശേഷം ഇവ പെറ്റുപെരുകുകയായിരുന്നു. 1993-ല്‍ ഒരാണും മൂന്ന് പെണ്ണുമെന്നത് ഇന്ന് അസംഖ്യമായി തീര്‍ന്നു. കൊളംബിയയക്ക് തദ്ദേശീയരായ മൃഗങ്ങള്‍ക്ക് പോലും ഹിപ്പൊപ്പൊട്ടാമസുകള്‍ ഭീഷണിയായി കണക്കാക്കുന്നു. സീ കൗ പോലെയുള്ളവയോടെ ഭക്ഷണത്തിനും മറ്റുമായി ഇവ പൊരുതുന്നു. മഗ്ദലീന നദിയില്‍ മാത്രം കണ്ടു വരുന്നവയാണ് സൗ കൗവുകള്‍.

കൊളംബിയയില്‍ മനുഷ്യവന്യജീവി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണ്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഹിപ്പൊപ്പൊട്ടാമസുകള്‍. അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പൊപ്പൊട്ടാമസുകളുണ്ടെങ്കിലും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Check Also
Close
Back to top button