LatestThiruvananthapuram

ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട് ;ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കലാഞ്ജലി 2022 എന്ന പേരിൽ നടത്തിയ പരിപാടി ആദരണീയ സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആദരണീയ ജനനി കൃപ ജ്ഞാന തപസ്വിനി അധ്യക്ഷ ആയിരുന്ന ചടങ്ങിൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് സീനിയർ മാനേജർ സജീവ് എടക്കാടൻ, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിജേഷ്, അധ്യാപക പ്രതിനിധി ആയ വീജ ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ  ശ്രീജിത്ത് എസ് വി സ്വാഗതവും മലയാളം വിഭാഗം അധ്യാപകനായ  സന്തോഷ് പി കൃതജ്ഞതയും അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു

Related Articles

Back to top button