Uncategorized

‘കുടയല്ല, വടി’; വൈറല്‍ അമ്മച്ചി അന്നാ തോമസ് അന്തരിച്ചു

“Manju”

കോട്ടയം: ‘കുടയല്ല, വടിയാ വടി’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഉഴവൂര്‍ ചക്കാലപ്പടവില്‍ അന്ന തോമസ് (92) അന്തരിച്ചു.
ഇന്നലെ പുലര്‍ച്ചെ 4.30ന് വസതിയിലായിരുന്നു അന്ത്യം. കരിങ്കുന്നം പൂക്കുമ്ബേല്‍ കുടുംബാംഗമാണ്.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് കൊച്ചുമകള്‍ ബിന്നി പകര്‍ത്തിയ വിഡിയോ വഴിയാണ് അന്ന തോമസ് വൈറലായത്. ലക്ഷക്കണക്കിനുപേരാണ് ഈ വിഡീയോ കണ്ടത്.
മഴ പെയ്തു തോര്‍ന്ന മുറ്റത്തേക്കു നോക്കി തോമസും അന്നയും വീടിന്റെ വരാന്തയിലിരുന്നു സംസാരിക്കുന്നതാണു രംഗം. ‘തെങ്ങിന്റെ ചുവട്ടില്‍ വളം മേടിച്ചിടണം’ എന്ന് അന്നയുടെ ആവശ്യം. തേങ്ങ കുറവായതിനാല്‍ വളം വാങ്ങി ഇടണമെന്ന ഭാര്യയുടെ നിര്‍ദേശം പക്ഷേ കേള്‍വിക്കുറവുള്ള തോമസ് കേട്ടില്ല. വീണ്ടും ആവര്‍ത്തിച്ചു. ‘കുടയോ’ എന്ന തോമസിന്റെ ചോദ്യത്തിനു ‘കുടയല്ല വടി’ എന്ന അന്നയുടെ ചൂടന്‍ മറുപടിയാണു വൈറലായത്. സ്വാഭാവിക സംഭാഷണത്തിനിടെയാണ് ബിന്നി വിഡിയോ പകര്‍ത്തിയത്. താമസിയാതെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു.
ഈ രംഗം പിന്നീട് കണ്ട് തോമസും സാക്ഷാല്‍ ജഗതി ശ്രീകുമാര്‍ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി.
തോമസ്- അന്ന ദമ്ബതികള്‍ വിവാഹത്തിന്റെ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരുന്നു. തോമസിനു പ്രായം 97. ഇവരുടെ മക്കള്‍ ആറുപേരും യുഎസിലാണ്. അന്നയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്. പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്ന അന്ന ഏതാനും ദിവസങ്ങളായി കിടപ്പിലായിരുന്നു.

Related Articles

Back to top button