Uncategorized

വൈറലായി ബിടെക് പാനി പൂരി വാലി

“Manju”

 

പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നോട്ട് പോകുക എന്നതാണ് ജീവിതം നമുക്ക് തരുന്ന പാഠം. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ഒരുപക്ഷെ സ്വപ്‌നങ്ങളായിരിക്കാം.

ഓരോ പുലരിയും ചിലപ്പോള്‍ അതിനുള്ള ആവേശത്തോടെയായിരിക്കാം നാം സ്വീകരിക്കുക. സ്വപ്‌നമെന്നത് കണ്ട് മറക്കേണ്ടതല്ല. ഒരു നാള്‍ സാക്ഷാത്കരിക്കപ്പെടേണ്ടതാണ്. അതിന് ഉറച്ച ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട് എങ്കില്‍ തടസ്സങ്ങളൊക്കെയും നിഷ്പ്രയാസം മറികടക്കും. തപ്‌സി ഉപാധ്യായ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.

ബിടെക് പാനി പൂരി വാലി എന്നാണ് തപ്‌സി അറിയപ്പെടുന്നത്. ആര്‍ യൂ ഹംഗ്രി എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. റോയല്‍ ന്‍െഫീല്‍ഡ് മോട്ടോര്‍ ബൈക്കില്‍ പാനി പൂരി സ്റ്റാളിട്ട് ഓട്ക്കുന്ന തപ്‌സിയെ വീഡിയോയില്‍ കാണാവുന്നതാണ്. ഡല്‍ഹിയിലെ തിലക് നഗറിലാണ് 21-കാരിയുടെ ഗോള്‍പ്പ സ്റ്റാള്‍ സ്ഥിതി ചെയ്യുന്നത്. ആവി കയറ്റിയ പാനി പൂരി, ഇംലി, ഖജൂര്‍, ശര്‍ക്കര എന്നിവ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ചട്ണി എന്നിവയെല്ലാം വീഡിയോയിലുണ്ട്.

ഇതുവരെ അഞ്ച് ദശലക്ഷം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിടെക്കില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ തപ്‌സി സ്വയം സംരംഭക എന്ന നിലയില്‍ തന്റെ ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന ശമ്ബളത്തിലുള്ള ജോലി വേണ്ടന്ന് വെച്ച്‌ മനസ്സിന് ഇണങ്ങിയ ജോലിയിലേര്‍പ്പെടുത്തി വിജയം കൈവരിച്ചവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണ്. അത്തരത്തിലൊരു കഥയാണ് തപ്‌സിയിലൂടെയും ആവര്‍ത്തിക്കുന്നത്.

 

Related Articles

Back to top button