Uncategorized

കൊവിഡ് മഹാമാരി ഘട്ടം ഈ വര്‍ഷം അവസാനിക്കും: ഡബ്ല്യു.എച്ച്‌.ഒ

“Manju”

 

ജനീവ: ലോകത്ത് എഴുപത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന കൊവിഡ് 19നെ ഈ വര്‍ഷം മഹാമാരി ഘട്ടത്തില്‍ നിന്ന് പകര്‍ച്ചപ്പനിയ്ക്ക് സമാനമായ ആശങ്ക ഉയര്‍ത്തുന്ന ഘട്ടത്തിലേക്ക് താഴ്ത്താനാകുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്‌.).

ഈ വര്‍ഷം കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനായേക്കും. വൈറസിന്റെ മഹാമാരിയെന്ന ഘട്ടം അവസാനിക്കാറായി എന്നതില്‍ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യു.എച്ച്‌.ഒ അറിയിച്ചു.

2019 അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡിനെ ഡബ്ല്യു.എച്ച്‌.മഹാമാരിയായി പ്രഖ്യാപിച്ചിട്ട് മാര്‍ച്ച്‌ 11ന് മൂന്ന് വര്‍ഷം തികഞ്ഞിരുന്നു. കൊവിഡിനെ സീസണല്‍ ഇന്‍ഫ്ലുവന്‍സയെ പോലെ നോക്കിക്കാണാനാകുന്ന ഘട്ടത്തിലേക്ക് നാം അടുക്കുകയാണ്എന്നാല്‍, വൈറസ് ആരോഗ്യത്തിന് ഭീഷണിയായി തുടരും. മരണങ്ങളുമുണ്ടാകും. എന്നാല്‍ സമൂഹത്തെയോ ആരോഗ്യ സംവിധാനങ്ങളെയോ തടസപ്പെടുത്തില്ല. നിലവില്‍ ലോകം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ഡബ്ല്യു.എച്ച്‌.ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

ചൈന ഡേറ്റകള്‍ പുറത്തുവിടണം : കൊവിഡ് ഉത്ഭവം സംബന്ധിച്ച്‌ ചൈന വ്യക്തമായ ഡേറ്റകള്‍ പുറത്തുവിടണമെന്ന് ഡബ്ല്യു.എച്ച്‌.. ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം കണ്ടെത്തിയത്. ഇവിടുത്തെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.

2020ല്‍ മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ സംബന്ധിച്ച ഡേറ്റ ചൈന പുറത്തുവിടാത്തതിന് എതിരെയാണ് ഡബ്ല്യു.എച്ച്‌.ഒ രംഗത്തെത്തിയത്. കൊവിഡ് എങ്ങനെ ഉത്ഭവിച്ചു എന്നത് കണ്ടെത്താന്‍ ഈ ഡേറ്റകള്‍ സഹായിക്കും.

കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലോകത്തിന് എത്രയും വേഗം കൈമാറാന്‍ ചൈന തയ്യാറാകണമെന്നും മൂന്ന് വര്‍ഷം മുമ്ബ് ഇത് നല്‍കേണ്ടതായിരുന്നെന്നും ഡബ്ല്യു.എച്ച്‌.ഒ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് ആവശ്യപ്പെട്ടു. കൊവിഡ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നടക്കമുള്ള സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചൈനയെ ഡബ്ല്യു.എച്ച്‌.ഒ വിമര്‍ശിച്ചത്.

 

Related Articles

Back to top button