IndiaLatest

മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

ഭോപാല്‍: അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഖരക്പുരിലാണ് ദുരൂഹ സാഹചര്യത്തില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ധരംദാസ് സോണി(62), ഭാര്യ പൂന(55). മകന്‍ മനോഹര്‍(27), ഭാര്യ സോനം(25) ഇവരുടെ നാലുവയസുകാരനായ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിന്റേത് കൂട്ടആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സംഭവത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെയും യുവതിയുടെയും മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മനോഹറിന്റെ വസ്ത്രത്തില്‍ രക്തക്കറയും കണ്ടെത്തി. ഇതോടെയാണ് ഇവരുടെ മരണത്തില്‍ ദുരഹതയുള്ളതായി പൊലീസിന് സംശയം തോന്നിയത്. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ഒരേസ്ഥലത്താണ് കിടന്നിരുന്നത്.

ധരംദാസിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനാല്‍ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടത്. ഫൊറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലം പരിശോധിച്ച്‌ സാംപിളുകള്‍ ശേഖരിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സമിതി രൂപീകരിച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയുടെ കുടുംബം സ്ഥലം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്.

Related Articles

Back to top button