LatestThiruvananthapuram

നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും

“Manju”

തിരുവനന്തപുരം: ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഓഗസ്റ്റ് ഒന്‍പത് ചൊവ്വാഴ്ച അയ്യങ്കാളി ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും. ദേശീയ പുരസ്കാര ജേതാവായ ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിക്കും.

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, ആന്റണി രാജു , ജി ആര്‍ അനില്‍ എന്നിവര്‍ നിര്‍വഹിക്കും. നാടന്‍ പാട്ട്, മറയൂര്‍ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

Related Articles

Back to top button