KeralaLatest

പൈനാവ് മോഡൽ പോളിടെക്‌നിക്ക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

“Manju”

തിരുവനന്തപുരം :ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. പോളിടെക്നിക് പ്രവേശനത്തിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617 , 9447847816 , 85470 05084, 9495276791

Related Articles

Back to top button