IndiaKeralaLatestThiruvananthapuram

രാജ്യത്തുടനീളം സൗകര്യപ്രദവുമായ വിതരണത്തിന് ആമസോണ്‍ ഇന്ത്യ വിപണന ശൃംഖല വിപുലീകരിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ തങ്ങളുടെ വിതരണശൃംഖല വിപുലീകരിക്കുന്നു. ഉത്സവ സീസണിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി വിതരണശൃംഖല വിശാലമാക്കുകയും പതിനായിരക്കണക്കിന് വിതരണ പങ്കാളികളെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വിദൂര വടക്കുകിഴക്കന്‍ പട്ടണങ്ങളായ ചമ്പായ്, കോലാസിബ്, ലുംഡിംഗ്, മൊക്കോചുംഗ് എന്നിവയുള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള വിതരണ സേവന പങ്കാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന 200 ഓളം വിതരണ കേന്ദ്രങ്ങള്‍ പുതിയതായി ആരംഭിക്കുകയും ചെയ്തു.

“ഐ ഹാവ് സ്പേസ്” പദ്ധതിപ്രകാരം 350 പട്ടണങ്ങളില്‍ ആയി കിരാന കള്‍ അടക്കം 28000 വിതരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ ചെറുകിട കടകള്‍ വഴി അവരുടെ രണ്ട് മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ വരുമാനം കൂട്ടുന്നതിനും കടകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ആമസോണ്‍ ഫ്ലെക്സ് പ്രോഗ്രാമിന്റെ വ്യാപ്തി ഇരട്ടിയാക്കി, ഇപ്പോള്‍ ഇന്ത്യയിലെ 65 നഗരങ്ങളില്‍ സേവനം നല്‍കുന്നു. ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതുവഴി മണിക്കൂറില്‍ 120 രൂപ മുതല്‍ 140 രൂപ വരെ അധികമായി നേടാനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

പരസ്പരം നേരിട്ട് ബന്ധപ്പെടാതെ ഉള്ള വിതരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സൊസൈറ്റി പിക്കപ്പ് പോയിന്റുകള്‍’ ആമസോണ്‍ അവതരിപ്പിച്ചു. മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉയര്‍ന്ന സാന്ദ്രതയുള്ള ജനവാസ മേഖലകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഭവന സമുച്ചയങ്ങളിലെ വെര്‍ച്വല്‍ പിക്കപ്പ് പോയിന്റുകളും ഭൗതികമായ കേന്ദ്രങ്ങളും ഇതിനായി ഒരുക്കുന്നു – ഇവയിലേതെങ്കിലും ഒന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും, കൂടാതെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ആഴ്ചയിലെ നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ വിതരണം ഏകീകരിക്കും.

“ഉത്സവ സീസണിനു മുന്നോടിയായി പരമാവധി ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നതിനും വേഗത്തിലും സുരക്ഷിതവുമായ ഈ കോമേഴ്സ് അനുഭവം ലഭ്യമാക്കുന്നതിനും ആയാണ് വിതരണശൃംഖല അടുത്തിടെ വിപുലീകരിച്ചത്. ഈ ഉത്സവകാലത്ത് ഉപഭോക്താക്കള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് അവരുടെ വീടുകളില്‍ തന്നെ ലഭ്യമാക്കുന്നതിനും, അതുവഴി ഒരേസമയം ഉപഭോക്താക്കളുടെയും വിതരണ പങ്കാളികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ വിതരണശൃംഖല പൂര്‍ണമായും സുരക്ഷിതം ആക്കുന്നതിനും, രാജ്യത്തിന്റെ എല്ലായിടത്തും പരസ്പരം നേരിട്ട് ബന്ധപ്പെടാതെ വിതരണം നടത്തുന്നതിനും ഞങ്ങള്‍ അത്യധ്വാനം ചെയ്തിട്ടുണ്ട്.”. ആമസോണ്‍ ഇന്ത്യ ലാസ്റ്റ് മൈല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രകാശ് റോക്ക്ലാനി പറഞ്ഞു

Related Articles

Back to top button