KeralaLatest

ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

“Manju”

 

കൊച്ചി; നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

അത്യാഹിത വിഭാഗത്തില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച്‌ മൂന്നിനാണ് താരത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അദ്ദേഹം മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ എറ്റെടുക്കുന്ന രീതിയാണിത്.

മൂന്നാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പല വ്യാജപ്രചരണങ്ങളും നടന്നിരുന്നു. അതിനെതിരെ ചലച്ചിത്ര മേഖലയില്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

 

Related Articles

Back to top button