KeralaLatest

സാങ്കേതിക പരിശീലനവുമായി കുസാറ്റ്

“Manju”

ശ്രീജ.എസ്

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ (സിസിസ്)പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച്‌ തയ്യാറാക്കിയ ലോഗോ വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ പ്രോ വൈസ്ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് നല്‍കി പ്രകാശനം നടത്തുകയുണ്ടായി.

വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. വി. മീര, സിസിസ് ഡയറക്ടര്‍ പ്രൊഫ. എം. ഭാസി, ഡോ. പി. ഷൈജു, ഡോ. അബേഷ് രഘുവരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാമ്പസില്‍ നിന്ന് സിസിസിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ വിവിധ തുറകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴിക്കര, മുളന്തുരുത്തി എന്നീ പഞ്ചായത്തുകളെ തെരഞ്ഞടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ വിശാലമായ കാഴ്ചപ്പാടു കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ രൂപകല്പ്പന ചെയ്യുകയുണ്ടായത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 24,25,26 തീയതികളിലായി ഏഴിക്കര പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 20 വനിതകള്‍ക്ക് കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ നന്നാക്കുന്നത് സംബന്ധിച്ച പരിശീലന ശില്പശാല സംഘടിപ്പിക്കും.

Related Articles

Back to top button