KeralaLatest

കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

“Manju”

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കൊവിഡ് വാക്സിന്‍ എടുത്തവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കരുതെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

ഇനിയും കൊവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും വാക്സിന്‍ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കഴിഞ്ഞ ദിവസം 6111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്. അന്‍പത്തിയൊന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 7202 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button