KeralaLatest

ശബരിഗിരി ജലവൈദ്യുത പദ്ധതി ജനറേറ്ററിന് തീപിടിത്തം

“Manju”

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതി ജനറേറ്ററിന് തീപിടിത്തം. കത്തിയത് ആറാം നമ്പര്‍ ജനറേറ്ററാണ്. അപകടം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് തീയണച്ചത്. 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉണ്ടാകുമെന്നാണ് സൂചന.

ലോഡ്ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് സൂചന. ആറാമത്തെ ജനറേറ്ററിനു ഒരു വര്‍ഷം മുമ്പും തീപിടിച്ചിരുന്നു. ആകെ ആറ് ജനറേറ്ററാണ് ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ഉള്ളത്. ഇതില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നാലാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാണ്. ഇതുവഴി 55 മെഗാവാട്ടിന്റെ ഉല്പാദനക്കുറവാണ് ഉണ്ടായത്.

Related Articles

Back to top button