LatestThiruvananthapuram

പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും

“Manju”

വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും. ജനുവരി ഫെബ്രുവരി മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഈസ്റ്റര്‍ – വിഷു – റമദാന്‍ പ്രമാണിച്ച്‌ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് ഒരുമിച്ച്‌ നല്‍കുന്നത്.

60 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വിഷുക്കൈനീട്ടമായി 3200 രൂപ ഇന്ന് മുതല്‍ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തും. നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാരാണ് തുക വീട്ടില്‍ എത്തിച്ച്‌ നല്‍കുന്നത്. പെന്‍ഷന്‍ നേരിട്ടു വീടുകളില്‍ എത്തിക്കുന്നവര്‍ക്കായിരിക്കും ഇന്ന് തുക ലഭിക്കുക. ശേഷിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നാളെയാകും പണം എത്തുക. കഴിഞ്ഞ 4 ദിവസം അവധിയായത്തിനാലാണ് ഈ താമസം. എന്നാല്‍, വിഷുവിന് മുന്‍പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി രൂപയാണ് ധനവകുപ്പ് നല്‍കിയത്.

വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ടു മാസത്തെ പെന്‍ഷന്‍ ഒറ്റ ഘഡുവായി വിതരണം ചെയ്യുന്നതിലേക്ക് കടന്നിരിക്കുന്നത്. ഉല്‍സവ കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുകയാണ് ലക്ഷ്യം.

Related Articles

Back to top button