IndiaLatest

തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് രണ്ടു പൊതു പരിപാടികള്‍

“Manju”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 25നു തിരുവനന്തപുരത്തെ രണ്ടു പൊതു പരിപാടികളില്‍ പങ്കെടുക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നന്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ടു സ്റ്റേഷനു മുന്നില്‍ വന്‍ പന്തലും ഒരുക്കുന്നുണ്ട്.

തുടര്‍ന്ന് പള്ളിപ്പുറം ടെക്നോസിറ്റി കാന്പസിലേക്കു പോകും. ഇവിടെ പൊതുസമ്മേളനത്തിനായി വന്‍ സംവിധാനം ഒരുക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ശിലാസ്ഥാപനം, റെയില്‍വേയുടെ അഞ്ചു പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുചില റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും ഇലക്‌ട്രിഫിക്കേഷന്‍ പൂര്‍ത്തീകരണവും അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

കൊച്ചി വാട്ടര്‍ മെട്രോപദ്ധതിയുടെ ഉദ്ഘാടനവും പള്ളിപ്പുറം ടെക്നോ സിറ്റിയിലെ പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നു. 24ന് കൊച്ചിയില്‍ ബിജെപിയുടെ യുവം പരിപാടിയിലാണു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പാര്‍ട്ടി പരിപാടിയായതിനാലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി തിരുവനന്തപുരത്തേയ്ക്കു മാറ്റുന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവച്ചത്.

24നു കൊച്ചിയിലെ പരിപാടിക്കു ശേഷം പ്രധാനമന്ത്രി എവിടെയാണു തങ്ങുന്നതെന്ന് എന്നതു സംബന്ധിച്ചു പിന്നീടു മാത്രമേ വ്യക്തത വരുകയുള്ളൂ.

Related Articles

Back to top button