IndiaLatest

ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായി

“Manju”

കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് ഇന്ത്യക്കാരനായ പര്‍വതാരോഹകനെ കാണാതായി. രാജസ്ഥാനിലെ കിഷന്‍ഗഢ് നിവാസിയായ അനുരാഗ് മാലു (34) നെയാണ് കാണാതിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പര്‍വ്വതമാണ് നേപ്പാളിലെ അന്നപൂര്‍ണ. എക്സ്പെഡിഷന്‍ ഓര്‍ഗനൈസര്‍ ഉദ്യോഗസ്ഥന്‍ ആണ് അനുരാഗ് മാലുവിനെ കാണാനില്ല എന്ന കാര്യം അറിയിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ അനുരാഗ് മാലുവിനെ കാണാതായതായി ട്രെക്കിംഗ് പര്യവേഷണം നടത്തിയ സെവന്‍ സമ്മിറ്റ് ട്രെക്സിന്റെ ചെയര്‍മാന്‍ മിംഗ്മ ഷെര്‍പ്പ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പര്‍വതാരോഹണ ദൗത്യത്തിലായിരുന്നു അനുരാഗ് മാലു.

8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികള്‍ കയറാനുള്ള ദൗത്യമായിരുന്നു ഇത് എന്നാണ്  റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുരാഗ് മാലുവിനെ കാണാതായതിന് തൊട്ടുപിന്നാലെ തങ്ങള്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരുന്നു എന്നും എന്നാല്‍ വൈകുന്നേരം വരെ അവനെ കണ്ടെത്താന്‍ സാധിച്ചില്ല എന്നും മിംഗ്മ ഷെര്‍പ്പ പറഞ്ഞു. ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ഇഎക്‌സ് കരംവീര്‍ ചക്ര നല്‍കി ആദരിച്ചിട്ടുള്ള അനുരാഗ് മാലു അന്റാര്‍ട്ടിക്ക് യൂത്ത് അംബാസഡര്‍ 2041 ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പര്‍വതമാണ്. ഇതിന് മുന്‍പും ഇവിടെ പലതരത്തിലുള്ള അപകടങ്ങള്‍ നടന്നിട്ടുണ്ട്.

Related Articles

Back to top button