KeralaLatestThiruvananthapuram

സമ്പൂര്‍ണ ഡിജിറ്റല്‍ സ്കൂളായി പോത്തന്‍കോട് ഗവ. യു.പി സ്കൂള്‍

“Manju”

തിരുവനന്തപുരം: എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യം ഉറപ്പാക്കി പോത്തന്‍കോട് ഗവ. യു.പി സ്കൂള്‍. പഠനോപകരണങ്ങളില്ലാത്ത 57 വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണും ഒരു വര്‍ഷത്തെ ഇന്റര്‍നെറ്റ് കണക്ഷനും നല്‍കിയതോടെയാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം ഉറപ്പായത്.

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.എസ്. ഷംനാദിന്‍ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകന്‍ എം. സലാഹുദീന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. അനില്‍, വൈസ് പ്രസിഡന്റ് പി. അനിതകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ഷാഹിദാ ബീവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം വര്‍ണാ ലതീഷ്, എ.ഇ.ഒ എ. സുന്ദര്‍ദാസ്, ജി.വി. സതീഷ്, കെ. സുരേഷ് ബാബു, പ്രീതാകുമാരി, ആര്‍. സന്ധ്യാറാണി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

Related Articles

Back to top button