KeralaLatest

ശ്രീകരുണാകരഗുരു ഇടം നേടിയത് ജനഹൃദയങ്ങളില്‍- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

“Manju”
വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.സുരേന്ദ്രന്‍, എം.ഐ.അബ്ദുള്‍ അസീസ്, സ്വാമി നവനന്മ എന്നിവര്‍ സമീപംവിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.സുരേന്ദ്രന്‍, എം.ഐ.അബ്ദുള്‍ അസീസ്, സ്വാമി നവനന്മ എന്നിവര്‍ സമീപം

കോഴിക്കോട്: മനുഷ്യൻ എന്ന ഏക ജാതിയിൽ വിശ്വസിച്ച നവജ്യോതിശ്രീകരുണാകരഗുരു ഇടം നേടിയത് ജനഹൃദയങ്ങളിലാണെന്ന് സംസ്ഥാന തുറമുഖംവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിശ്വജഞാനമന്ദിരം സമര്‍പ്പണം ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരു വിഭാവനം ചെയ്ത നന്മയുടെയും സമഭാവവനയുടെയും ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് നൽകാൻ കോഴിക്കോട് കേന്ദ്രമായി വിശ്വജ്ഞാനമന്ദിരം വരുന്നത് ഏറെ പ്രശംസനീയമാണ്. മതങ്ങളുടെ സാരാംശം ഒന്നാണെന്നത് മറച്ച് വെച്ച് കൊണ്ട് അന്യമത വിദ്വേഷം വളർത്താനാണ് ചിലർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ശാന്തിഗിരി ആശ്രമം പോലെ മതത്തിനും ജാതിക്കും അതീതമായ സാംസ്കാരിക സാമൂഹിക സേവന പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യമാണ് എന്ന തിരിച്ചറിവ് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
മനുഷ്യനന്മയുടെ സന്ദേശമുയർത്തി കാരുണ്യ സേവനപ്രവർത്തനം നടത്തുന്ന ശാന്തിഗിരിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ തീർച്ചയായും കേരളത്തിലെ ആധ്യാത്മിക സാമൂഹിക രംഗങ്ങളിൽ എടുത്തുപറയേണ്ട ഒരു നാമധേയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എല്ലാ മതങ്ങളുിലും ഉള്ള അന്തസത്ത ഒന്നു തന്നെയാണ്. സത്യത്തെ കണ്ടെത്താനുള്ള ശ്രമമാണ് എല്ലാമതങ്ങളും നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍, ജമാ‍ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ്, സമസ്ത കേരള വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മൊയീന്‍കുട്ടി മാസ്റ്റര്‍, കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദ്, ബി.ജെ.പി. കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ.സജീവന്‍, ബ്രഹ്മകുമാരീസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ രാജയോഗിനി ബ്രഹ്മകുമാരി ജലജ ബഹന്‍ജി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത.ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരീഷ്കുമാര്‍. ഇ.എം, സോമനാഥന്‍. യു.പി, കോട്ടയില്‍ ഉണ്ണി, ടി.കെ.ഉണ്ണികൃഷ്ണപ്രസാദ്, കേളന്‍.ടി.പി., എ.ജയപ്രകാശ്, പി.എം.ചന്ദ്രന്‍, പ്രിയ.ടി.പി, വിഷ്ണു.സി.രാജന്‍ , മംഗളം.ടി തുടങ്ങിയവര്‍ സംസാരിച്ചു, സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സ്വാമി ജനന്മ ജ്ഞാന തപസ്വി നന്ദിയും പറഞ്ഞു.

Related Articles

Back to top button