IndiaLatest

പട്ന-റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും

“Manju”

റാഞ്ചി : പട്ന-റാഞ്ചി റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ് ഈ മാസം അവസാനതോടെ സര്‍വീസ് ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലെ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണ് ആരംഭിക്കുന്നത്. ഇതോടെ ഈ റൂട്ടിലെ യാത്രാ ദൈര്‍ഘ്യം ആറ് മണിക്കൂറായി കുറയും. പട്ന-റാഞ്ചി എക്സ്പ്രസ് രാജ്യത്തെ 15-ാമതെ സെമി-ഹൈസ്പീഡ് ട്രെയിന്‍ കൂടിയാണിത്. 410 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ വെറും ആറ് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ പട്ന-റാഞ്ചി ജനശതാബ്ദി എക്‌സ്പ്രസ് ഏഴ് മണിക്കൂര്‍ 55 മിനിറ്റ് സമയമാണ് എടുക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും. പട്നക്കും റാഞ്ചിയ്‌ക്കുമിടയില്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ഈ മാസം അവസാനതോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും.

Related Articles

Back to top button