KeralaLatest

ഈശ്വരസാമീപ്യം വേദനകളെ ശമിപ്പിക്കുന്നു ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

 

മാന്നാനം : നമ്മുടെ വീടുകളിൽ വലിയ ദുരന്തങ്ങളും, മുറിവുകളും നൊമ്പരങ്ങളും കഷ്ടപ്പാടുകളും ഒക്കെ വരുമ്പോ താങ്ങിനിർത്തുന്ന ഒരു ശക്തിയുണ്ടെന്ന് നാം വിശ്വസിക്കുന്നു. വ്യാധികൾ മാറുവാനായി ഓരോ മനുഷ്യരും ഈശ്വരനെ അന്വേഷിക്കുന്നു. അപ്പോ നാം ക്ഷേത്രങ്ങളും ആരാധനാലയങ്ങളിലും ദേവാലയങ്ങളിലും ഒക്കെ എത്തുന്നു. അങ്ങനെ നമ്മുടെ അനുഭവത്തിന്റെ ഭാഗത്ത് ആരാധനാലയങ്ങൾ വലിയ പങ്ക് വഹിക്കുന്നു.. നമ്മുടെ വേദനകൾ ശമിക്കുന്നു. ഇതിനാണ് ആത്മീയമായ സൗഖ്യപ്പെടലുകൾ എന്നുപറയുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി. മാന്നാർ കുരട്ടിക്കാട് പടനിലം മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഏപ്രിൽ 24 മുതൽ മെയ് 13 വരെ നടക്കുന്നഉത്സവത്തിന്റെ ഭാഗമായിട്ടാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്

Related Articles

Back to top button