IndiaLatest

സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

“Manju”

ചെന്നൈ: തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന നേതാവ് ടി.ആര്‍. ബാലുവിന്റെ മകന്‍ ടി.ആര്‍.ബി. രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

മന്നാര്‍ഗുഡിയില്‍നിന്നുള്ള എംഎല്‍എയാണ് ടി.ആര്‍.ബി. രാജ. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ടി.ബി.ആര്‍. രാജയെ ഉള്‍പ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രി തിരു എസ്. എം. നാസറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 35 അംഗ മന്ത്രിസഭയാണ് നിലവില്‍ തമിഴ്നാട്ടിലുള്ളത്.

ധനമന്ത്രി പളനിവേല്‍ ത്യാഗരാജനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി. സ്റ്റാലിന്റെ മകന്‍ ഉദയനിധിക്കും മരുമകന്‍ ശബരീശനും എതിരേ ധനമന്ത്രിയായ പി.ടി.ആര്‍. സംസാരിക്കുന്ന ശബ്ദസന്ദേശമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടത്.

Related Articles

Back to top button