IndiaLatest

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീപടര്‍ന്ന് 18കാരി മരിച്ചു

“Manju”

ബെംഗളൂരു: പെട്രോള്‍ പമ്ബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ 18 കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്‌നമ്മയ്ക്ക്(46) സാരമായി പൊളളലേറ്റു. ബുധനാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്പില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില് പെട്രോള്‍ നിറയ്ക്കുമ്ബോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വികോടറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്‌നമ്മയ്ക്ക് സാരമായ പൊളളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹളളി പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button