KeralaLatest

അഞ്ച് ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണി

“Manju”

ഇടുക്കി: ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ തീരുമാനിച്ചത്. രഹസ്യ അന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമുകളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തത്സമയ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തലസ്ഥാനത്തും ഇടുക്കിയിലുമായി ഈ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും രേഖപ്പെടുത്തും.

Related Articles

Back to top button