AlappuzhaKeralaLatest

ഗുരുവിനെ ജീവിതത്തിൽ കിട്ടിയവർ ഭാഗ്യം സിദ്ധിച്ചവർ : അഖിൽ പി ധർമ്മജൻ

“Manju”

തമ്പകച്ചുവട്: ഒരു ഗുരുവിനെ ജീവിതത്തിൽ കിട്ടിയതും ആ ഗുരുമാർഗ്ഗത്തിൽ അധിഷ്ഠിതമായി ജീവിക്കാൻ കഴിഞ്ഞതും ഏറെ ഭാഗ്യമാണെന്ന് ശാന്തിഗിരി ഗുരുമഹിമ തമ്പകച്ചുവട് ആശ്രമം ബ്രാഞ്ചിൽ സംഘടിപ്പിച്ച ‘സുകൃതം’ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് 2018 എന്ന സിനിമയുടെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖിൽ പി ധർമ്മജൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദാർഹമാണ്. തൻ്റെ ജീവിതത്തിൽ മാർഗ്ഗനിർദ്ദേശം നൽകാൻ ഒരു ഗുരുവിനെ കിട്ടിയിരുന്നെങ്കിൽ ജീവിതം മറ്റൊരു തരത്തിൽ മാറിയേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് ഇൻചാർജ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ക്യാമ്പിൻ്റെ ഉദ്ദേശ്യം, ലക്ഷ്യം എന്നിവയെപ്പറ്റി ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ വന്ദിതലാൽ വിശദീകരിച്ചു. മനോഹരൻ എൻ.എം, സി. വേണുഗോപാൽ, ഉഷാദേവി റ്റി.ഐ, വിജയ് വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗുരുനിശ്ചിത പി.ജെ സ്വാഗതവും ആർച്ച തിങ്കൾ .വി കൃതജ്ഞതയും രേഖപ്പെടുത്തി. പിന്നീട് ‘ഗുരുവിൻ്റെ സ്നേഹം സംഘടനാ പ്രവർത്തനത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി കുട്ടികളുമായി സംവദിച്ചു. കലാകായിക മത്സരങ്ങൾ, ഗുരുവുമായിട്ടുളള അനുഭവം പങ്കുവെക്കൽ എന്നിവ നടന്നു.

Related Articles

Back to top button