IndiaLatest

ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്

“Manju”

ഭുവനേശ്വര്‍: ഇന്റര്‍കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ 2-0ന് ലെബനനെ കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ഫൈനലിന്റെ 46-ാം മിനിറ്റില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടി. രാജ്യാന്തര ഫുട്ബോളില്‍ സുനില്‍ ഛേത്രിയുടെ 87-ാം ഗോളായിരുന്നു അത്. ലാലിൻസ്വാല ഛാങ്തെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. 65-ാം മിനിറ്റില്‍ ഇന്ത്യയുടെ കിരീടം ഉറപ്പിച്ച രണ്ടാം ഗോള്‍ എത്തി. ലാലിൻസ്വാല ഛാങ്തെയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍.

 

Related Articles

Back to top button