IndiaLatest

മണിപ്പൂരില്‍ ആദ്യ ചരക്കുതീവണ്ടിയെത്തി

“Manju”

ഇംഫാല്‍: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ മണിപ്പൂരില്‍ ആദ്യമായി ചരക്കുതീവണ്ടി സര്‍വിസ് ആരംഭിച്ചു. മണിപ്പൂരിലെ റാണി ഗൈഡിന്‍ലിയു റെയില്‍വേ സ്റ്റേഷനിലാണ് തീവണ്ടിയെത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിവേഗം മാറുകയാണെന്നും സംസ്ഥാനത്തിന്‍റെ വാണിജ്യമേഖലക്ക് ഇത് ഉണര്‍വാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മാറ്റം തുടരുകയാണ്. മണിപ്പൂരിന് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം വര്‍ധിക്കുകയും വാണിജ്യമേഖലക്ക് ഉണര്‍വാകുകയും ചെയ്യും. മണിപ്പൂരില്‍ നിന്നുള്ള മനോഹരമായ ഉല്‍പ്പനങ്ങള്‍ക്ക് ഇനി രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുമെത്താനാകും’ -മോദി ട്വീറ്റ് ചെയ്തു.

മണിപ്പൂരിന്‍റെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയാകെയും ചരിത്രത്തില്‍ ഇടംപിടിക്കുന്ന ദിവസമാണിതെന്ന് കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി ട്വീറ്റ് ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷം പിന്നിടുമ്ബോള്‍ മണിപ്പൂരിന് ആദ്യമായി ചരക്ക് ട്രെയിന്‍ എത്തുകയാണ്. വടക്കുകിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് -മന്ത്രി പറഞ്ഞു.

 

Related Articles

Back to top button