KeralaLatest

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും

“Manju”

സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 303 കോടി രൂപ അനുവദിച്ചു. ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയില്‍വേ മാറ്റി വച്ചത്. നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാന്‍ കഴിയുന്ന വിവരവിനിമയ സംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാര്‍, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് ലഭിക്കും.

വടക്കാഞ്ചേരി, നാഗര്‍കോവില്‍, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിന്‍കീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിന്‍കര, കുഴിത്തുറ, മാവേലിക്കര, ഷൊര്‍ണൂര്‍, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂര്‍, വടകര, പയ്യന്നൂര്‍, നിലമ്പൂര്‍ റോഡ്, കാസര്‍കോട്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം എന്നിവയാണ് നവീകരിക്കുന്ന സ്റ്റേഷനുകള്‍.

Related Articles

Back to top button