Uncategorized

പഠനത്തെ ഉത്സവമാക്കി ഗുരുകാന്തി

“Manju”

പോത്തന്‍കോട് : കുരുന്നുകളുടെ പഠനത്തിനും ഉല്ലാസത്തിനും ഉതകുന്ന വൈവിദ്ധ്യവും ആകര്‍ഷകവുമായ കരിക്കുലവുമായി ശാന്തിഗിരി ഗുരുകാന്തി. ശനിയാഴ്ച (15.7.2023 ) ശാന്തിഗിരി ഗുരുകാന്തി വൈവിദ്ധ്യമാര്‍ന്ന ക്ലാസ്സുകളിലൂടെയാണ് കടന്നുപോയത്. രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്ലാസ്, ഗുരുവാണി, ഗുരുഗീത ക്ലാസ്സ്, ജനറല്‍ ക്വിസ് കോമ്പറ്റീഷന്‍, ഗുരുഗീത പാരായണം, വിവിധ മത്സരങ്ങള്‍ എന്നിവയാല്‍ ആകര്‍ഷകമായി. കുട്ടികള്‍ക്ക് ക്ലാസ്സ് അടിസ്ഥാനത്തില്‍ ട്യൂഷന്‍ പഠനത്തിന് ശേഷം ജനറല്‍ ക്വിസ് കോമ്പറ്റീഷന്‍ തുടര്‍ന്നു.  മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഗുരുദത്ത്.എസ്, രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശാന്തിനി.എസ് എന്നിവര്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഒന്നാം സ്ഥാനം പങ്കിടുകയുണ്ടായി.

Related Articles

Back to top button