IndiaLatest

രാഷ്‌ട്രപതി പദവിയില്‍ ഒരു വര്‍ഷം ; അഭിനന്ദനങ്ങളറിയിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാഷ്‌ട്രപതി പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് അഭിനന്ദനങ്ങളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാഷ്‌ട്രപതിയ്‌ക്ക് ആശംസകള്‍ നേര്‍ന്നത്. പൊതുസേവനത്തോടുള്ള രാഷ്‌ട്രപതിയുടെ സമര്‍പ്പണബോധവും രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടിയുള്ള ശ്രമങ്ങളും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി കുറിച്ചു.

രാഷ്‌ട്രപതി പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന രാഷ്‌ട്രപതിയ്‌ക്ക് അഭിനന്ദനങ്ങള്‍! പൊതുസേവനത്തോടുള്ള അവരുടെ സമര്‍പ്പണബോധവും രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടിയുള്ള ശ്രമങ്ങളും നമ്മെ പ്രചോദിപ്പിക്കുന്നതാണ്. ഇതുവരെയുള്ള വിവിധ നേട്ടങ്ങളിലൂടെ പ്രതിഫലിക്കുന്നത് അവരുടെ നേതൃത്വത്തിന്റെ സ്വാധീനത്തെയാണ്. – പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

2022 ജൂലൈ 25-നാണ് മുര്‍മു ഇന്ത്യൻ പ്രസിഡന്റായി ചുമതലയേറ്റത്. വാര്‍ഷികത്തിന്റെ ഭാഗമായി രാഷ്‌ട്രപതിഭവനില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും മന്ത്രിമാരുമടക്കം നിരവധിപേരാണ് രാഷ്‌ട്രപതിക്ക് ആശംസകള്‍ നേര്‍ന്നത്.

 

Related Articles

Back to top button