Uncategorized

ആയുഷ്മാൻ ഭാരത് കാര്‍ഡുകള്‍ ; വിതരണം ചെയ്തത് 9.5 കോടി

“Manju”

രാജ്യത്ത് 9.5 കോടി ആയുഷ്മാൻ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയുഷ്മാൻ കാര്‍ഡുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയുഷ്മാൻ ഭാരത് കാര്‍ഡ് ഉടമകളില്‍ 49 ശതമാനവും സ്ത്രീകളാണ്. കൂടാതെ, ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം, 141 ആരോഗ്യ പാക്കേജുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി എസ്.പി സിംഗ് ബാഗേല്‍ പുറത്തുവിട്ടിട്ടുണ്ട്.
ആയുഷ്മാൻ ഭാരത് കാര്‍ഡിന് കീഴില്‍ ഓരോ വര്‍ഷവും ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്. ആയുഷ്മാൻ ഭാരത് കാര്‍ഡുകളുടെ സ്വീകാര്യത വര്‍ദ്ധിച്ചതോടെ, ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, ഈ വര്‍ഷം ഡിസംബര്‍ 31-ന് മുൻപ് 1,50,000 ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകള്‍ സ്ഥാപിക്കുന്നത്.

Related Articles

Back to top button