IndiaLatest

നടന്‍ ഇന്ദ്രകുമാര്‍ തൂങ്ങിമരിച്ച നിലയില്‍

“Manju”

Image result for നടന്‍ ഇന്ദ്രകുമാര്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീജ.എസ്
ചെന്നൈ: തമിഴ്​നടന്‍ തൂങ്ങിമരിച്ച നിലയില്‍. ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ്​ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ചയാണ്​ സുഹൃത്തിന്റെ ​പേരാംബലൂറിലെ വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ്​ ഫാനില്‍ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ആത്മഹത്യക്കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്​മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. അസ്വാഭാവിക മരണത്തിന്​ പൊലീസ്​ കേസെടുത്തു. ഇന്ദ്രകുമാറിന്​ ഭാര്യയും കുഞ്ഞുമുണ്ട്​. ശ്രീലങ്കന്‍ സ്വദേശിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു താമസം.

Related Articles

Back to top button