KeralaLatest

ഇന്നലെ ദിവംഗതനായ വി.ജി.രാമചന്ദ്രൻ നായരുടെ സംസ്കാരം ഇന്ന്

പ്രാര്‍ത്ഥന രാവിലെ 11.30 ന്

“Manju”

പോത്തൻകോട് : ഇന്നലെ ദിവംഗതനായ മുൻ പി.ഡബ്ല്യു. ഉദ്യോഗസ്ഥനും ശാന്തിഗിരി വിദ്യാഭവന് സമീപം ശാന്തിപ്രഭയിൽ പ്രൊഫ.ഡോ. കെ.ഗോപിനാഥന്‍പിള്ള ഭാര്യാ പിതാവുമായ വി.ജി.രാമചന്ദ്രൻ നായരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.  രാവിലെ 11.30 ന് പ്രാർത്ഥന ആരംഭിക്കും.
ചെങ്ങന്നൂർ തിരുവന്മണ്ടൂർ അത്തിക്കുഴിയാണ് സ്വദേശം. . ഭാര്യ: എം.ടി.സരസ്വതിയമ്മ (റിട്ട. ടീച്ചർ, പേരാമ്പ്ര സ്ക്കൂൾ) മക്കൾ : എസ്. രമ (ടീച്ചർ, ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്ക്കൂൾ ), എസ്.സുമ (കെമിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം) മരുമക്കൾ : ഡോ.കെ.ഗോപിനാഥൻ പിള്ള (റിട്ട. പ്രൊഫസർ – ഗവ. ആർട്ട്സ് കോളേജ്, സീനിയർ ഫെലോ – ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ) കെ.കെ.സന്തോഷ് കുമാർ. (റിട്ട.ഓഫീസർ – ഹാരിസൺ സ് മലയാളം ലിമിറ്റഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ – ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം).
ചെറുമക്കൾ : കെ.എസ്.ജനസേവകൻ, കെ. എസ്. സംഘമിത്രൻ, ജി.നന്മ, ജി.നല്ലചിത്തൻ.

Related Articles

Back to top button