KeralaLatest

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും

“Manju”

മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലാണ് സമരം.

രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒ.പി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കും. അത്യാഹിത വിഭാഗം,അടിയന്തര ശസ്ത്രക്രിയ,ലേബര്‍ റൂം എന്നി സേവനങ്ങള്‍ മുടങ്ങില്ല.

Related Articles

Back to top button