InternationalLatest

പുഞ്ചിരിച്ചും അതിഥികളെ സ്വീകരിച്ചും ഹറം ഇമാം

“Manju”

ജിദ്ദ: വെള്ളിയാഴ്ച മക്ക മസ്ജിദുല്‍ ഹറാമില്‍ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ ഹറം ഇമാമും ഖതീബുമായ ഡോ.മാഹിര്‍ അല്‍ മുഅയ്ഖിലിയുടെ ആരോഗ്യനില തൃപ്തികരം.
അദ്ദേഹത്തെ ഇമാം, മുഅദ്ദിൻ കാര്യ വകുപ്പിലെ ജീവനക്കാര്‍ സന്ദര്‍ശിച്ചു. വീട്ടില്‍ വിശ്രമിക്കുന്ന ഇമാം പൂര്‍ണ ആരോഗ്യവാനായാണ് കാണപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. സന്ദര്‍ശിക്കാനെത്തിയ അതിഥികളെ പുഞ്ചിരിയോടെ വരവേറ്റു. പുഞ്ചിരിച്ച്‌ അതിഥികളെ സ്വീകരിക്കുന്ന ചിത്രം ഓണ്‍ലൈൻ മാധ്യമങ്ങളില്‍ ഇടംപിടിച്ചു.
വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയാണ് ഡോ. മാഹിര്‍ അല്‍ മുഅയ്ഖിലിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഉടനെ അദ്ദേഹം ഖുതുബ വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കാൻ ആവശ്യപ്പെട്ടു.നമസ്കാരം തുടങ്ങിയപ്പോള്‍ ‘ഫാതിഹ’ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല.ഉടൻ തന്നെ പിന്നില്‍ വരിയിലുണ്ടായിരുന്ന മതകാര്യ പ്രസിഡൻസി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാൻ അല്‍സുദൈസ് മുന്നോട്ടുവരുകയും നമസ്കാരത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു.

Related Articles

Back to top button