KeralaLatest

നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ എസ്.എം.സൽപ്രിയൻ വിജയി

“Manju”

 

തിരുവനനന്തപുരം : ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 15-ാം നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2022-2023 ‘ചുവടുകൾ ‘ വിഭാഗത്തിൽ എസ്.എം. സൽപ്രിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെൻട്രൽ പോളിടെക്‌നിക് വട്ടിയൂർക്കാവിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകനുമാണ്. പൂന്തുറ ശാന്തഭവനിൽ എസ്.കെ.മധുമോഹനന്റെയും എസ്. ശാരികയുടെയും മകനാണ്. എസ്.എം.സൽപ്രിയ സഹോദരിയാണ്. ജില്ലാ, സംസ്ഥാനതല മത്സരങ്ങളിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും സൽപ്രിയൻ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Back to top button