InternationalKeralaLatest

കൊറാേണ, ഐസൊലേഷന്‍ പതിനാലുദിവസം വേണ്ട പത്തുദിവസം മതിയെന്ന് അമേരിക്ക

“Manju”

വിജയകുമാര്‍

വാഷിംഗ്ടണ്‍: കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പതി​നാലുദി​വസത്തി​നുപകരം പത്തുദി​വസം ഐസൊലേഷനി​ല്‍ കഴി​ഞ്ഞാല്‍ മതി​യെന്ന നിര്‍ദ്ദേശവുമായി അമേരി​ക്കയി​ലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ രംഗത്തെത്തി. നി​ലവി​ല്‍ പതി​നാലുദി​വസമാണ് ഐസൊലേഷനി​ല്‍ കഴി​യേണ്ട സമയം. അമേരിക്ക ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇൗ നിര്‍ദ്ദേശമാണ് പിന്തുടരുന്നത്.

എന്നാല്‍ രോഗം സംശയി​ച്ചശേഷം ആദ്യം ടെസ്റ്റ് നടത്തുന്ന ദി​വസം മുതല്‍ പത്തുദി​വസം മാത്രം ഐസൊലേഷനി​ല്‍ കഴി​ഞ്ഞാല്‍ മതി​യെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരുടെ അഭി​പ്രായം. നേരത്തേ രണ്ട് പരി​ശോധനകളുടെ ഫലം നെഗറ്റീവായാലേ ഐസൊലേഷന്‍ അവസാനി​പ്പി​ക്കാന്‍ അനുവദി​ച്ചി​രുന്നുളളൂ. ഇപ്പോള്‍ പരിശോധകളുടെ കുറവ് കണക്കിലെടുക്കുമ്പോള്‍ പഴയ നിര്‍ദ്ദേശം അപ്രായോഗികമെന്നാണ് അധികൃതര്‍ പറയുന്നത്.

അടുത്തിടെ അമേരിക്കയില്‍ നടത്തിയ ചില പഠനങ്ങളില്‍ മിക്കവരിലും നാലുമുതല്‍ ഒമ്പതുദിവസം വരെ മാത്രമേ അണുബാധ ഉണ്ടാവുന്നുള‌ളൂ എന്ന് വ്യക്തമായിരുന്നു. ഇതും ഐസൊലേഷന്‍ സമയം കുറയ്ക്കണമെന്ന് വാദത്തിന് ശക്തിപകരുന്നതായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ കൂടുതല്‍ അപകട സാദ്ധ്യതയുളളവര്‍ പതിനാലുദിവസം ഐസൊലേഷനില്‍ കഴിയുന്നതാണ് ഏറെ ഉത്തമം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുള്‍പ്പെടെയുളള പലരാജ്യങ്ങളിലും പതിനാലുദിവസത്തെ ഐസൊലേഷന്‍ കഴിഞ്ഞിറങ്ങിയവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു.

 

Related Articles

Back to top button