InternationalLatest

സീനിയര്‍ സിറ്റിസണ്‍സ് ഇന്ത്യ; അറുപതിനുമേല്‍ പ്രായമായവരുടെ 
എണ്ണം 2050ല്‍ 
20.8 ശതമാനമാകും

“Manju”

ഐക്യരാഷ്ട്ര കേന്ദ്രം ഇന്ത്യൻ ജനതയ്ക്ക് അതിവേഗം പ്രായമാകുന്നെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട്. അറുപതിനുമേല്‍ പ്രായമായവര് 2021ല്‍ ജനസംഖ്യയുടെ 10.1 ശതമാനമായിരുന്നത് 2036ഓടെ പതിനഞ്ചു ശതമാനവും 2050ഓടെ 20.8 ശതമാനമായി വര്‍ധിക്കും.

നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യൻ ജനതയുടെ 36 ശതമാനത്തിനും അറുപതിനുമേലായിരിക്കും പ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2046ഓടെ വൃദ്ധരുടെ എണ്ണം 14ല്‍ താഴെ പ്രായക്കാരുടെ എണ്ണത്തെ മറികടക്കും. സമാന കാലയളവില്‍ 15–- 59 പ്രായക്കാരുടെ എണ്ണവും കുറവായിരിക്കും.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലുമായിരിക്കും പ്രായമായവര്‍ കൂടുതല്‍.

Related Articles

Back to top button