InternationalLatest

104-ാം വയസില്‍ സ്കൈ ഡൈവ്; പിന്നാലെ അന്ത്യം

“Manju”

ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചിട്ട് മരിച്ചാല്‍ മതിയെന്ന് പറയുന്ന നിരവധി പേരെ നമ്മള്‍ ദിവസേന കാണാറുണ്ട്.
അവ എത്രമാത്രം പ്രാവര്‍ത്തികമാകും എന്നതില്‍ സംശയമാണല്ലേ. എന്നാല്‍ 104 -ാം വയസില്‍ തന്റെ ആഗ്രഹം സാധിച്ച്‌ മരിച്ച ഒരു വ‌ൃദ്ധയടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവ് നടത്തിയ സ്ത്രീ എന്ന ലോക റെക്കോര്‍ഡ് അടുത്തിടെ സ്വന്തമാക്കിയ അമേരിക്കൻ വംശജയാണ് ദൊറോത്തി ഹോഫ്നര്‍. തന്റെ നൂറ്റിനാലാം വയസിലാണ് ദൊറോത്തി ഈ അംഗീകാരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ദൊറോത്തിയുടെ മരണവാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. 103 -ാം വയസില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു സ്വീഡിഷ് വൃദ്ധയെ മറികടന്നാണ് ദൊറോത്തി ഈ അംഗീകാരം നേടിയെടുത്തത്.
ഒക്‌ടോബര്‍ ഒന്നിന് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ നിന്നാണ് റെക്കോര്‍ഡിന് അ‌ര്‍ഹമായ സ്കൈ ‌ഡൈവ് ഇവ‌ര്‍ നടത്തിയത്.കോച്ചിന്റെ സഹായത്തോടെ ദൊറോത്തി ആകാശത്ത് പറന്നുയരുകയും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.സ്കൈഡൈവ് നടത്തിയപ്പോള്‍ പേടി തോന്നിയിരുന്നില്ലെന്നും പകരം സന്തോഷമായിരുന്നുവെന്നും ദൊറോത്തി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷെല്ലിസെയില്‍സ് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button