InternationalLatestTech

പറക്കും കാറുകളെ സുസൂക്കി ഇന്ത്യയിലെത്തിക്കും

“Manju”

പെട്രോളും, ഡീസലും, സിഎൻജിയും, ഇലക്‌ട്രിക് വെഹിക്കിളുമെല്ലാം കടന്ന് ഭാവിയുടെ പുതിയ യാത്രാസൗകര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് വാഹനലോകത്തെ വിദഗ്‌ദ്ധര്‍.
ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കാളായ സുസൂക്കി വമ്ബനൊരു ചുവടുവയ‌്പ്പു നടത്തിക്കഴിഞ്ഞു. ഫ്ളൈയിംഗ് കാര്‍ നിര്‍മ്മാതാക്കളായ സ്കൈഡ്രൈവുമായി ചേര്‍ന്ന് പറക്കും കാറുകള്‍ നിര്‍മ്മിക്കാനാണ് സുസൂക്കി കരാര്‍ ഒപ്പിട്ടത്. ഇന്ത്യയില്‍ അധികം വൈകാതെ പറക്കും കാറുകള്‍ യാഥാ‌ര്‍ത്ഥ്യമാകുമെന്നാണ് ഇത് നല്‍കുന്ന സൂചന.
SD-05 ശ്രേണിയിലുള്ള സ്കൈഡ്രൈവ് കാറുകള്‍ വികസിപ്പിക്കാനാണ് സുസൂക്കിയുമായുള്ള ധാരണ. 2024ല്‍ വാഹനം പുറത്തിറക്കാനാണ് ഉദ്ദേശ്യം. ആദ്യം ജപ്പാനിലായിരിക്കും കാറുകള്‍ അവതരിപ്പിക്കുക. തുടര്‍ന്ന് സുസുക്കിയുടെ പ്രിയപ്പെട്ട മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക് പറക്കും കാറുകള്‍ എത്തും. ബിസിനസിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും പരസ്‌പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനാണ് ഇരുകമ്ബനികളുടെയും തീരുമാനം. ജപ്പാനിലെ യുവസംരംഭകനായ ടൊമോഹിറോ ഫുക്കുസാവയാണ് സ്കൈഡ്രൈവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി എയര്‍ ടാക്‌സി രംഗത്ത് സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അടുത്തിടെ ഫ്‌ളൈയിംഗ് കാറിനായി ഡിസൈൻ പേറ്റന്റ് ഹ്യുണ്ടായി സമര്‍പ്പിച്ചതോടെയാണ് എല്ലാവരും മറന്നു തുടങ്ങിയ വിഷയം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.
വിവിധ ഭൂപ്രദേശങ്ങളില്‍ തടസമില്ലാതെ യാത്ര ചെയ്യാനും ഗതാഗത കുരുക്കുകളില്‍ നിന്നും രക്ഷനേടാനും കഴിയുമെന്നതാണ് പറക്കും കാറുകളുടെ പ്രത്യേകത. ഡ്രോണും, ഫ്‌ളൈയിംഗ് കാര്‍ എന്ന ആശയവും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഹ്യുണ്ടായി ഒരുങ്ങുന്നത്. എന്തായാലും മുൻനിര കാര്‍ നിര്‍മ്മാതാക്കാളായ സുസൂക്കിയും ഹ്യുണ്ടായിയും പരസ്‌പരം മത്സരിക്കുമ്ബോള്‍ ഗുണം ഉപഭോക്താവിന് ലഭിക്കുമെന്നതതാണ് ഏറെ സന്തോഷകരമായ വസ്‌തുത.

Related Articles

Back to top button