InternationalKeralaLatest

അടൂര്‍ അന്താരാഷ്ട്രാ ചലച്ചിത്രമേള ഇന്നാരംഭിക്കും.

“Manju”

അടൂര്‍ : ഏഴാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള 2023 ഒക്ടോബർ 13,14,15 തീയതികളിലായി അടൂർ സ്മിത തീയറ്ററിൽ വെച്ച് നടത്തപ്പെടുന്നു. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി സിനിമകൾ പ്രദർശിപ്പിക്കും.

ഈ വർഷം പ്രദർശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും വനിതാ സംവിധായകരുടേതാണെന്ന പ്രത്യേകതയും മേളയ്ക്ക് ഉണ്ട്. പ്രശസ്ത സംവിധായകനും ജെ സി ഡാനിയൽ പുരസ്കാര ജേതാവുമായ ടി വി ചന്ദ്രൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ വിഷ്ണു മോഹനനെ ചലച്ചിത്രമേളയിൽ ആദരിക്കും.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരമുൾപ്പടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വിവിധ വിഭാഗൾക്കുള്ള നാൽപ്പതോളം പുരസ്കാരങ്ങൾ നേടിയ ചിത്രമായ മാഗീ ജിലൻഹോൾ സംവിധാനം ചെയ്ത ദ് ലോസ്റ്റ് ഡോട്ടർ (The Lost Daughter), കാൻ ചലച്ചിത്ര മേളയിലെ ജൂറി പുരസ്കാരം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ നഓമി കവാസെ The Mourning Forest, താരാ രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ / Nishiddho തുടങ്ങിയവ മേളയ്ക്ക് മാറ്റ് കൂട്ടും.

Related Articles

Back to top button