KeralaLatest

സന്ന്യാസദീക്ഷാ വാർഷികം : ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെൻറ് ഡിവിഷനുകളുടെ ആലോചനായോഗം നടന്നു

“Manju”

പോത്തന്‍കോട് : ന്ന്യാസദീക്ഷാ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലുള്ള ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെൻറ് ഡിവിഷനുകളുടെ ആലോചനായോഗം റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് (14-10-2023) ശനിയാഴ്ച നടന്നു. ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) ഹെഡ് (അഡ്മിനിസ്ട്രേഷൻ) ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ശാന്തി മഹിമ ഗവേണിങ് കമ്മിറ്റി അംഗം ബ്രഹ്മചാരി ശാന്തിപ്രിയൻ പി ആർ, അസിസ്റ്റൻറ് ജനറൽ മാനേജർ, ആർട്സ് & കൾച്ചർ എം.പി. പ്രമോദ് എന്നിവർ സംസാരിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗൃഹസഥാശ്രമസംഘം, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, ശാന്തിഗിരി രക്ഷകർതൃ സമിതി പ്രതിനിധികൾ മീറ്റിങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button