Thrissur

തീർഥാടകർക്കായി ഗുരുവായൂരിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ;ഉദ്ഘാടനം 4ന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കി ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നവംബർ 4ന് രാവിലെ 10 മണിക്ക്
കേന്ദ്ര ടൂറിസം സാംസ്കാരികവകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ നിർവഹിക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിശിഷ്ടാതിഥിയാകും.
ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, നവീന വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫെസിറ്റേഷൻ സെന്റർ പണി കഴിച്ചിരിക്കുന്നത്. ഗുരുവായൂർ നഗരസഭയിൽ കിഴക്കേനട ബസ്റ്റാൻഡ്ന്റെ പുറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമാണം.
ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൽ ഖാദർ എം എൽ എ, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, ജില്ലാ കലക്ടർ എസ് ഷാനവാസ്, മറ്റ് ജനപ്രതിനിധികൾ, ഗുരുവായൂർ നഗരസഭ അധികൃതർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Check Also
Close
Back to top button