Uncategorized

നിയമസഭ തിരഞ്ഞെടുപ്പ്; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു

“Manju”

ഷില്ലോങ് : മേഘാലയുടെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി മാര്‍ച്ച്‌ 2 വരെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ 60 മണ്ഡലങ്ങളില്‍ 59-ലും ഫെബ്രുവരി 29-ന് തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്‌ രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. മേഘാലയ ബംഗ്ലാദേശുമായി 443 കിലോമീറ്ററും അസമുമായി 885 കിലോമീറ്ററുമാണ് അതിര്‍ത്തി പങ്കിടുന്നത്. ബംഗ്ലാദേശുമായുള്ള മേഘാലയുടെ അന്താരാഷ്‌ട്ര അതിര്‍ത്തിയും അസമുമായുള്ള സംസ്ഥാന അതിര്‍ത്തിയും അടച്ചു പൂട്ടിയതായി സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എഫ്‌ആര്‍ ഖാര്‍കോങ്കര്‍ വ്യക്തമാക്കി. സിആര്‍പിസിയുടെ 144-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരെയും അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം, ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഈ മാസം 24-മുതല്‍ 2 വരെ സഞ്ചാരം നിരോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് സഞ്ചാരം നിരോധിച്ചത്. സംസ്ഥാനത്തെ മുന്‍ ആഭ്യന്തര മന്ത്രിയും യുഡിപി സ്ഥാനാര്‍ത്ഥിയുമായ എച്ച്‌ഡിആര്‍ ലീങ്‌ദോയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.

Related Articles

Check Also
Close
Back to top button