KeralaLatest

ഗുരുവിന്റെ മതം വിമോചനത്തിന്റേത് – സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ലോകം പലവിധപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വർത്തമാനകാലത്ത് ഗുരുവിന്റെ ആശയങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളതെന്നും, ഗുരുവിന്റെ മതം ഏകത്വത്തിന്റേതും വിമോചനത്തിന്റേതുമാണെന്നും സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി. 39-ാമത് സന്ന്യാസദീക്ഷാ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടപ്പിച്ച ഏഴാം ദിനത്തിലെ സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആശ്രമം വൈസ് പ്രസിഡന്റ് . ശാന്തിഗിരിയിൽ പുതിയതായി സന്ന്യാസസംഘത്തിലേക്ക് പ്രവേശിക്കുന്ന 22 പെൺകുട്ടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഭാരത്തിന്റെ പ്രധാനമന്ത്രി സന്ദേശം നൽകിയിരിക്കുന്ന വിവരം സ്വാമി സദസ്സിനെ അറിയിച്ചു.പുതിയ സന്ന്യാസ പ്രവേശത്തോടെ ശാന്തിഗിരിയിലെ ഗുരുധർമ്മപ്രകാശസഭയിൽ 126 പേർ ആകുന്നു. ഇത് സമൂഹത്തിന് പുതിയ ഒരു ഉണർവാണ് നൽകുന്നത്. സ്ത്രീ ശാക്തീകരണമാണ് ഗുരു സ്ത്രീകൾക്ക് സന്ന്യാസം നൽകിയതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരേപ്പോലെ ഗുരുവിന്റെ ആശയം ലോകം മുഴുവനെത്തിക്കാൻ ആയിരക്കണക്കിന് സന്ന്യാസിമാർ ഉണ്ടാകേണ്ടിയിരിക്കുന്നു.

1984 31 സന്യാസിമാർക്ക് ദീക്ഷ കൊടുത്തുകൊണ്ട് തുടങ്ങിതാണ് ശാന്തിഗിരിയിലെ സന്ന്യാസദീക്ഷാ കർമ്മം. ഗൃഹസ്ഥാശ്രമ പരമ്പരയാണ് ഇതിന്റെ കാതലായി പ്രവർത്തിക്കേണ്ടത്. ആദ്യകാല ആശ്രമത്തിൻെറ ത്യാഗപൂർണ്ണമായ വിവരണം സ്വാമി ഓർത്തു.ആശ്രമത്തിലെ ആദ്യ പ്രതിഷ്ഠയിൽ ഇടത്ത് ശ്രീനാരായണഗുരു, മധ്യഭാഗത്ത് മുരുകന്‍ വലത്തേ അറ്റത്ത് ഷിർദ്ദി സായിബാബ ഇങ്ങനെയായിരുന്നു. 1964 വൃശ്ചികമാസം 1-ാംതീയതി ഞായറാഴ്ച പ്രതിഷ്ഠ, ഒരു കാലത്ത് നിരവധി ആൾക്കാർ വരുമായിരുന്നു, അവർക്കൊക്കെ ഗുരു ആരാണ് എന്താണ് എന്നൊക്കെ അറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്നു നാം കാണുന്ന സങ്കല്പ കർമ്മങ്ങൾക്ക് അതീതമായി നിൽക്കുന്ന സങ്കല്പ പ്രതിഷ്ഠ 1986ൽ ശിലാസ്ഥാപനം ചെയ്തിട്ടുണ്ട്. 1989 പ്രാർത്ഥനാലയത്തിൽ സങ്കല്പ പ്രതിഷ്ഠ നടന്നു.പൌർണ്ണമി പ്രാർത്ഥന ,പൌർണ്ണമി വ്രതം എന്നിവയുടെ പ്രാധാന്യം,പൌർണ്ണമി വ്രതത്തിൻെറ അനുഭവവശങ്ങൾ പ്രത്യേകതകൾ ഒക്കെ വിവരിച്ച സ്വാമി മൃഗീയമായ പൈശാചികമായ വാസനകളെ പ്രാർത്ഥനയിലൂടെ നീക്കിയെടുക്കാൻ കഴിയുന്നതായി ഓർമ്മിപ്പിച്ചു. തീർത്ഥവും,ഭസ്മവും കഴിച്ച് എത്ര കഠിനമായ രോഗാവസ്ഥകളെയും നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമെന്നും അനുഭവ വശങ്ങളെ മുൻനിർത്തി സ്വാമി പറഞ്ഞു.

  

1971 മുതൽ ഗുരുവിനോടൊത്ത് കഴിയാൻ അപൂർവ്വഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് താനെന്നും, 2001.ൽ സന്യാസജീവിതത്തിലേക്ക് പരിവർത്തനപ്പെട്ടുവെന്നുമുള്ള വിവരണം രസകരമായി അവതരിപ്പിച്ചു. അതിനുശേഷം കുടുംബത്തിനും ഉണ്ടായ വളർച്ചയും, മാറ്റവും ചൂണ്ടിക്കാട്ടി. നമ്മുടെയൊക്കെ ജീവിതം പ്രസ്ഥാനത്തിനും, ഗുരുവിനും വേണ്ടി ഉഴിഞ്ഞുവെയ്ക്കുമ്പോൾ നമ്മുടെ കുടുംബത്തെനമ്മേക്കളധികം കരുതലോടെ ഗുരു പരിപാലിക്കുന്നു സ്വാമി പറഞ്ഞു.

 

ഗുരുവാക്കിൻെറ പ്രതിഫലനമാണ് തൻെറ പിതാവ് രോഗമുക്തിനേടി ജീവതത്തിലേക്ക് തിരിച്ചുവന്നതെന്ന് അനുഭവം പങ്കുവെച്ച് വി.കെ.ഉല്ലാസ് പറഞ്ഞു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം സീനിയർ കൺവീനർ എസ്സ്.ശ്യാം കുമാർ സ്വാഗതം ആശംസിച്ച സത്സംഗത്തിന് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം സീനിയർ കൺവീനർ അജോ ജോസ് കൃതജ്ഞത അർപ്പിച്ചു.

Related Articles

Back to top button