LatestThiruvananthapuram

പൊതുവിതരണ വകുപ്പ്‌ സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്ന് ഭക്ഷ്യമന്ത്രി

“Manju”

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനവും ഓണ്‍ലൈനാക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വകുപ്പിന് കീഴിലെ എല്ലാ ഓഫീസും ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റും. കാര്‍ഡുടമകള്‍ക്ക് ആവശ്യങ്ങളും പരാതികളും ഓണ്‍ലൈനായി നല്‍കാന്‍ എല്ലാ സപ്ലൈ ഓഫീസിലും ഇഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഓരോ പ്രദേശത്തും കൂടുതല്‍ കവറേജുള്ള സിമ്മുപയോഗിച്ച്‌ ഇപോസ് മെഷീനിലെ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button