KeralaLatest

NMMSE പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കൂ

“Manju”

നാഷണല്‍ മീൻസ്കംമെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് (NMMSE) ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനവസരം.9, 10, +1, +2 ക്ലാസ്സുകളിലെ പഠനത്തിന് പ്രതിവര്‍ഷം 12000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയാണ് നാഷണല്‍ മീൻസ്കംമെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓഫ് ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ്, നാഷണല്‍ മീൻസ്കംമെരിറ്റ് സ്കോളര്‍ഷിപ്പ് (NMMS). സ്കോളര്‍ഷിപ്പ് പരീക്ഷയിലൂടെ അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വര്‍ഷങ്ങളിലെ പഠനത്തിന് (9, 10, +1, +2 ) സ്കോളര്‍ഷിപ്പ് ലഭിക്കും. ഓരോ വര്‍ഷവും 12000 രൂപയാണ് സ്കോളര്‍ഷിപ്പ് ആനുകൂല്യം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം :  അപേക്ഷകര്‍, സംസ്ഥാനത്തെ ഗവണ്‍മെന്റ്എയ്ഡഡ് സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷം (2023-24)8-ാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. ഇപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവര്‍, ഫ്രഷ് അപ്ലിക്കേഷൻ നല്‍കണം. 2020-21, 2021-22, 2022-23 (ഇപ്പോള്‍ 10, +1, +2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ )എന്നീ അധ്യയന വര്‍ഷങ്ങളില്‍ നാഷണല്‍ മീൻസ്കംമെരിറ്റ് (NMMSE) സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍, ഇപ്പോള്‍ റിന്യൂവല്‍ അപേക്ഷ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ സമര്‍പ്പണത്തിന് ആവശ്യമായ രേഖകള്‍

1. ആധാര്‍ കാര്‍ഡ്
2. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളില്‍ എടുത്തത്).
3. വരുമാന സര്‍ട്ടിഫിക്കറ്റ്(മൂന്നര ലക്ഷം രൂപയില്‍ അധികരിക്കരുത്)
4. ജാതി സര്‍ട്ടിഫിക്കറ്റ്(SC/ST വിഭാഗത്തിന് മാത്രം).
5. ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://keralapareekshabhavan.in,
https://pareekshabhavan.kerala.gov.in

അപേക്ഷാ സമര്‍പ്പണത്തിന്:https://nmmse.kerala.gov.in

 

 

Related Articles

Back to top button