KeralaLatest

ഭക്ഷ്യവിഷബാധ: ആറ് പേര്‍കൂടി ചികിത്സ തേടി

“Manju”

കൊച്ചി: കോട്ടയം സ്വദേശി രാഹുല്‍ മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ചിക്തസതേടി. ആറു പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഹോട്ടലില്‍നിന്ന് ഓണ്‍ലൈനില്‍ വാങ്ങിക്കഴിച്ച ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി ബന്ധുക്കള്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചത്.

ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ച മറ്റ് ആര്‍ പേര്‍ കൂടി ചികിത്സ തേടുകയായിരുന്നു. വയറിളക്കം, ഛര്‍ദ്ദി തുടങ്ങി വിവിധ ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. രാഹുല്‍ ചികിത്സ തേടിയ അതേ ആശുപത്രിയില്‍ അതേ ദിവസം തന്നെ മറ്റ് രണ്ട് പേര്‍ കൂടി സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നതായി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി.നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഇന്ന് പുറത്ത് വരും. കഴിഞ്ഞ ദിവസം രക്ത പരിശോധനയില്‍ രാഹുലിന്റെ രക്തത്തില്‍ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയക്കുകയായിരുന്നു.

അതേസമയം രാഹുലിന്റെ സഹോദരന്‍ കാര്‍ത്തിക്കിന്റെ പരാതിയില്‍ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിടുക്കുയും ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button