KeralaLatest

കളമശ്ശേരി സ്‌ഫോടനം; സര്‍വ്വകക്ഷിയോഗം പ്രമേയം പാസാക്കി

“Manju”

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ സര്‍വ്വകക്ഷിയോഗം പ്രമേയം പാസാക്കി. കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും അതാണ് കേരളത്തിന്റെ പാരമ്പര്യം എന്നും പ്രമേയത്തില്‍ പറയുന്നു.

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അസഹിഷ്ണുതയുള്ളവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ കേരളം അതിജീവിക്കും. ഊഹാപോഹങ്ങളും കെട്ടുകഥകളും പടര്‍ത്തുന്നു. സ്പര്‍ദ്ധ വളര്‍ത്താനുള്ള ഇത്തരം നീക്കങ്ങളെ സമൂഹം മുളയിലെ നുള്ളി കളയണം. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.

Related Articles

Back to top button