IndiaLatest

ഐഐഎം ലെ ഫെല്ലോഷിപ്പ് പ്രോഗ്രാമുകള്‍ പിഎച്ച്‌ഡി ബിരുദത്തിന് തുല്യം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകള്‍(IIM) വാഗ്ദാനം ചെയ്യുന്ന മാനേജ്മെന്റ് ഫെല്ലോഷിപ്പ് പ്രോഗ്രാമുകള്‍ പിഎച്ച്‌ഡി ബിരുദത്തിന് തുല്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന തൊഴിലുകള്‍ നേടുന്നതിനും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥതല ജോലികളിലേക്കും അപേക്ഷിക്കാൻ ഈ ബിരുദത്തിന് അര്‍ഹതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ അഹമ്മദാബാദ്, ബെംഗളൂരു, കല്‍ക്കട്ട, ലക്‌നൗ, കോഴിക്കോട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് പിഎച്ച്‌ഡി ബിരുദം വാഗ്ദാനം ചെയ്യുന്നത്. 2017-ലെ ഐഐഎം ആക്‌ട് പ്രാബല്യത്തില്‍ വന്നതോടെയാണ് മറ്റ് ഐഐഎമ്മുകളും ഡോക്ടറല്‍ ഡിഗ്രി വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കാൻ തുടങ്ങിയത്.

പബ്ലിക് പോളിസി, ഫിനാൻസ്, അക്കൗണ്ടിംഗ്, എക്കണോമിക്‌സ് തുടങ്ങിയ മേഖലകളില്‍ വിപുലമായ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഐഐഎമ്മുകളില്‍ വിവിധ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button