IndiaLatest

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി താരങ്ങൾക്ക് ആശംസകൾ അറിയിച്ചത്. അസാമാന്യമായ ടീം വർക്കും കഠിനാധ്വാനവുമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ചതെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് വാങ്കഡെയിൽ ഇന്ത്യ നേടിയത്.
ഏഴ് ജയത്തോടെ 2023 ലോകകപ്പിൽ ആദ്യം സെമിയിൽ പ്രവേശിക്കുന്ന ടീമായിരിക്കുകയാണ് ഇന്ത്യ. 302 റൺസിന്റെ റെക്കോർഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

15-മത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ സ്വന്തമാക്കിയ താരങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവിശ്വസനീയമായ നേട്ടമാണിത്. 21 സ്വർണം ഉൾപ്പെടെ 55 മെഡലുകൾ നമ്മുടെ താരങ്ങൾ നേടി. നിശ്ചയദാർഢ്യത്തിലൂടെയും അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും രാജ്യത്തിന്റെ അഭിമാനം അവർ ഉയർത്തിയിരിക്കുന്നു’പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Related Articles

Back to top button